കൊച്ചി: അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്നാഥ് ബെഹ്റ.ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.വാട്ടര്‍ മെട്രോ കേരളത്തില്‍ വിജയിച്ചതോടെ ഗുജറാത്ത് അടക്കമുള്ള 18 സംസ്ഥാനങ്ങളില്‍ ഈ മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.'കേരളത്തിലെ മെട്രോ-വാട്ടര്‍ മെട്രോ ഗതാഗത സംവിധാനം സുസ്ഥിര ഗതാഗത സംവിധാനത്തിന് ഉദാഹരണമാണ്. കൊച്ചിയിലേക്ക് കൂടുതല്‍ സുസ്ഥിര സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ......
കൊച്ചി : കൊച്ചി വാട്ടർ മേട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സർവ്വീസ് 29 ന് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുക.കാക്കനാട് വാട്ടർ മെട്രോ -കിൻഫ്രാ -ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയായ സ്ക്രിപ്ബോക്സ് കേരളത്തിലെ ആദ്യ ഓഫീസ് കൊച്ചിയില്‍ തുറന്നു. പ്രാദേശികമായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ സമഗ്ര വെല്‍ത്ത് മാനേജ്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. ......
കൊച്ചി : എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രിയായ എറണാകുളം മെഡിക്കല്‍ സെന്റര്‍ 40-ാം വാര്‍ഷികം ആഘോഷിച്ചു. കൂലര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച വാര്‍ഷിക ആഘോഷ ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാഭ്യാസ രീതികള്‍ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തൊഴില്‍ സജ്ജരല്ലാത്ത ഉദ്യോഗാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ......
കൊച്ചി: സാംസ്കാരിക പൈതൃകങ്ങളെയും അവശിഷ്ടങ്ങളെയും സംരക്ഷിക്കുന്നതിനായി ചൈനയിൽ നടന്ന 9-ാമത് ദ സെന്റർ ഓഫ് ഹെവൻ ആൻഡ് എർത്ത് കൾച്ചറൽ ഹെറിറ്റേജ് അന്താരാഷ്ട കാർട്ടൂൺ മത്സരത്തിൽ ചിത്രകാരൻ സി.ബി. ഷിബുവിന് പുരസ്കാരം. ......
അങ്കമാലി : കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഏകീകൃത കുർബാന അനുകൂല വിശ്വാസി നേതൃസംഗമം ഇന്ന് (28 ചൊവ്വ) അങ്കമാലിയിൽ നടക്കും.വൈകീട്ട് നാലിന് അങ്കമാലി സുരഭി (ലോഡ്ജ്) ഹാളിലാണ് നേതൃയോഗം. എറണാകുളം - അങ്കമാലി മേജർ അതിരൂപതയിലെ 16 ഫൊറോനകളിലെ പ്രതിനിധികളാണ് നേതൃയോഗത്തിൽ പങ്കെടുക്കുന്നത്. ......
കൊച്ചി: ഇന്ത്യയുടെ ആത്മീയതയോട് തനിക്ക് എപ്പോഴുമൊരു ആകര്‍ഷണീയത തോന്നിയിരുന്നതായി 'ഇക്കിഗായ്' സഹ- എഴുത്തുകാരന് ഫ്രാന്‍സെസ്ക് മിറാലെസ്. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ലെ നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തുക എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഈ സംവാദത്തില്‍ ഇക്കിഗായ് എന്ന പുസ്തകം എഴുതിയതിനെക്കുറിച്ചും ഇന്ത്യയുടെ ആത്മീയതയുമായി അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും എഴുത്തുകാരന് പങ്കുവെച്ചു. ......
കൊച്ചി: ഭരണഘടനയെ ദുർബലപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ഗാന്ധി സ്ക്വയറിൽ 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ സമ്മേളനം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ആശയ, ആദർശ മൂല്യങ്ങളും ഭരണകൂടം തന്നെ തകർക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയാണ് ഇന്ത്യക്ക് വേണ്ടതെന്ന നിലപാടാണ് ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും. ......